നല്ലപാഠം പദ്ധതിയുടെ ഭാഗമായി വിദ്യാർത്ഥികൾ ഔഷധ സസ്യങ്ങൾ പ്രദർശിപ്പിച്ചു. വിവിധ സ്ഥലങ്ങളിൽ നിന്നും ശേഖരിച്ച പലയിനം ഔഷധ സസ്യങ്ങൾ ചകിരിക്കുള്ളിൽ മണ്ണ് നിറച്ച് അതിനുള്ളിൽ നടുകയും അത് കയറുകൾ ഉപയോഗിച്ച് തൂക്കി പ്രദർശ്ശിപ്പിക്കുകയുമാണ് ചെയ്തത്. ഇതോടൊപ്പം ഓഷധതോട്ട നിർമ്മാണത്തിന് തുടക്കം കുറിക്കുകയും ചെയ്തു. കോർഡിനേറ്റർമാരായ സി.സെലിൻ കെ. എ, മീനാകുമാരി പി, തോമസ് ഇ.ജെ, ഷിന്റോ ചാക്കോ എന്നിവർ നേതൃത്വം നൽകി. പ്രധാനാധ്യാപിക മോളി ടീച്ചർ ഔഷധ സസ്യങ്ങളുടെ പ്രാധാന്യത്തെപ്പറ്റി സംസാരിച്ചു.
No comments:
Post a Comment