Wednesday 4 October 2017
മീസിൽസ് & റൂബെല്ല പ്രതിരോധ പരിപാടി ഉദ്‌ഘാടനം
ഏരുവേശ്ശി ഗ്രാമപഞ്ചായത്തിൽ , കുടിയാന്മല പ്രൈമറി ഹെൽത്ത് സെന്ററിന്റെ 'മീസിൽസ് & റൂബെല്ല പ്രതിരോധ പരിപാടി ഉദ്‌ഘാടനം കുടിയാന്മല മേരി ക്വീൻസ് ഹൈസ്ക്കൂളിൽ വച്ച് നടന്നു. പ്രൈമറി ഹെൽത്ത് സെന്ററിലെ ഡോക്ടർ ശ്രീമതി. അനുപമയുടെ അധ്യക്ഷതയിൽ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. ജോസഫ് ഐസക് ഉദ്ഘാടനം ചെയ്തു. സ്‌കൂൾ അസിസ്റ്റന്റ് മാനേജർ റവ. ഫാ. ജോസഫ് മാളക്കാരൻ ആശംസ നേർന്നു. സ്‌കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി മോളിയമ്മ വി. ജെ സ്വാഗതവും, ഹെൽത്ത് സെന്റർ സീനിയർ സ്റ്റാഫ് ശ്രീമതി. സാലി നന്ദിയും പറഞ്ഞു.
Tuesday 3 October 2017
ബോധവൽക്കരണ ക്‌ളാസ്
രക്ഷാകർത്താക്കൾക്കും, കുട്ടികൾക്കും വിവിധ വിഷയങ്ങളിൽ ബോധവൽക്കരണ ക്‌ളാസ് സംഘടിപ്പിച്ചു. സൈബർ കുറ്റകൃത്യങ്ങൾ , ട്രാഫിക് നിയമങ്ങൾ, ലഹരി ഉപഭോഗം എന്നീ വിഷയങ്ങളിൽ കുടിയാന്മല സബ്ബ് ഇൻസ്‌പെക്‌ടർ ശ്രീ. മനോജ് ക്‌ളാസ്സെടുത്തു. മീസിൽസ് & റൂബെല്ല പ്രതിരോധ പരിപാടിയെപ്പറ്റി കുടിയാന്മല പ്രൈമറി ഹെൽത്ത് സെന്ററിലെ ഡോക്ടർ ശ്രീമതി. അനുപമ ക്‌ളാസെടുത്തു. ഹെഡ്മിസ്ട്രസ് ശ്രീമതി. മോളിയമ്മ വി. ജെ. സ്വാഗതവും, പി ടി. എ. പ്രസിഡണ്ട് ശ്രീ. പി. എ ബേബി നന്ദിയും പറഞ്ഞു.
Subscribe to:
Posts (Atom)