flash news

എസ്. എസ്. എൽ. സി. പരീക്ഷയിൽ കുടിയാൻമല മേരി ക്വീൻസ് ഹൈസ്‌കൂളിന് നൂറുമേനി വിജയം , വിദ്യാരംഗം - കലാസാഹിത്യവേദി ഉദ്ഘാടനം 19.06.2017 തിങ്കളാഴ്ച 2.30 ന്

Wednesday 1 November 2017

ഇന്ദിര പുനരർപ്പണ ദിനാചരണം

ഇന്ത്യയുടെ ഏക വനിതാ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വാനുസ്മരണം കുടിയാൻമല മേരി ക്വീൻസ് ഹൈസ്കൂളിൽ വിവിധ പരിപാടികളോടെ നടത്തപ്പെട്ടു. ഹെഡ്മിസ്ട്രസ് ശ്രീമതി. മോളിയാമ്മ വി.ജെ. മുഖ്യ പ്രഭാഷണം നടത്തി. അധ്യാപിക സിസ്റ്റർ. സെലിൻ കെ.എ. ആശംസകളർപ്പിച്ച് സംസാരിച്ചു .വിദ്യാർത്ഥികളായ ലിസ് റോസ്, ക്രിസ്റ്റോ, അലൻ എന്നിവർ ഇന്ദിരാഗാന്ധിയുടെ ജീവചരിത്രം മനോഹരമാക്കി ചാർട്ടിലൂടെ അവതരിപ്പിച്ചത് ഏറെ ഹൃദ്യമായി.തുടർന്ന് സ്വാതന്ത്ര്യാനന്തര ഇൻഡ്യ എന്ന വിഷയത്തെ അടിസ്ഥാനമാക്കി ക്വിസ് മത്സരം നടത്തി.

Wednesday 4 October 2017

ഗാന്ധിജയന്തി വാരാഘോഷം

ഗാന്ധിജയന്തി വാരാഘോഷത്തോടനുബന്ധിച്ച്‌  സ്‌കൂളിൽ അസംബ്ളി നടത്തി. സ്‌കൂൾ ലീഡർ ജോമേൽ ബെന്നി, മുഖ്യമന്ത്രിയുടെ ഗാന്ധിജയന്തി സന്ദേശം വായിച്ചു.

മീസിൽസ് & റൂബെല്ല പ്രതിരോധ പരിപാടി ഉദ്‌ഘാടനം

ഏരുവേശ്ശി ഗ്രാമപഞ്ചായത്തിൽ , കുടിയാന്മല പ്രൈമറി ഹെൽത്ത് സെന്ററിന്റെ 'മീസിൽസ്  & റൂബെല്ല പ്രതിരോധ പരിപാടി ഉദ്‌ഘാടനം കുടിയാന്മല മേരി ക്വീൻസ് ഹൈസ്ക്കൂളിൽ വച്ച് നടന്നു. പ്രൈമറി ഹെൽത്ത് സെന്ററിലെ ഡോക്ടർ ശ്രീമതി. അനുപമയുടെ അധ്യക്ഷതയിൽ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. ജോസഫ് ഐസക് ഉദ്ഘാടനം  ചെയ്തു. സ്‌കൂൾ അസിസ്റ്റന്റ് മാനേജർ റവ. ഫാ. ജോസഫ് മാളക്കാരൻ ആശംസ നേർന്നു. സ്‌കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി മോളിയമ്മ വി. ജെ സ്വാഗതവും, ഹെൽത്ത് സെന്റർ  സീനിയർ സ്റ്റാഫ് ശ്രീമതി. സാലി നന്ദിയും  പറഞ്ഞു. 



Tuesday 3 October 2017

സ്‌കൂൾ കലോത്സവം 2017 - 18

2017 - 18  വർഷത്തെ സ്‌കൂൾ കലോത്സവം സെപ്‌റ്റംബർ 27, 28  തീയതികളിൽ സ്‌കൂൾ ഓഡിട്ടോറിയത്തിൽ വച്ച് നടന്നു. ലളിതഗാനം, കവിത, പ്രസംഗം, കഥാപ്രസംഗം, മിമിക്രി, മോണോ-ആക്ട്, മോഹിനിയാട്ടം, നൃത്തം, സംഘനൃത്തം, ഒപ്പന, കോൽക്കളി , സ്കിറ്, നാടകം തുടങ്ങി നിലവാരമുള്ള പരിപാടികൾ അരങ്ങേറി. 



സ്‌കൂൾ പാർലമെന്റ് ഇലക്ഷൻ

സ്‌കൂൾ പാർലമെന്റ് ഇലക്ഷൻ നടന്നു. സ്‌കൂൾ ലീഡറായി ജോമാൽ ബെന്നിയും, ചെയർമാനായി ടോം ജെസ്സനും തെരഞ്ഞെടുക്കപ്പെട്ടു. 

ബോധവൽക്കരണ ക്‌ളാസ്

രക്ഷാകർത്താക്കൾക്കും, കുട്ടികൾക്കും വിവിധ വിഷയങ്ങളിൽ  ബോധവൽക്കരണ ക്‌ളാസ് സംഘടിപ്പിച്ചു.  സൈബർ കുറ്റകൃത്യങ്ങൾ , ട്രാഫിക് നിയമങ്ങൾ, ലഹരി ഉപഭോഗം എന്നീ  വിഷയങ്ങളിൽ കുടിയാന്മല സബ്ബ് ഇൻസ്‌പെക്‌ടർ ശ്രീ. മനോജ് ക്‌ളാസ്സെടുത്തു. മീസിൽസ് & റൂബെല്ല പ്രതിരോധ പരിപാടിയെപ്പറ്റി കുടിയാന്മല പ്രൈമറി ഹെൽത്ത് സെന്ററിലെ ഡോക്ടർ ശ്രീമതി. അനുപമ ക്‌ളാസെടുത്തു. ഹെഡ്മിസ്ട്രസ്  ശ്രീമതി. മോളിയമ്മ വി. ജെ. സ്വാഗതവും, പി ടി. എ. പ്രസിഡണ്ട് ശ്രീ. പി. എ ബേബി നന്ദിയും പറഞ്ഞു. 




















Wednesday 27 September 2017

ഉപജില്ലാ ഗെയിംസ് ഉത്സവം

ഇരിക്കൂർ ഉപജില്ലാ ഗെയിംസിൽ , കബഡി, കോക്കോ  മത്സരങ്ങൾ കുടിയാന്മല മേരി ക്വീൻസ് ഹൈസ്‌കൂളിൽ നടന്നു. 



Monday 25 September 2017

ഓണാഘോഷം

ഓണാഘോഷം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. പൂക്കളം, ഓണപ്പാട്ട്, വിവിധ കലാ-കായിക മത്സരങ്ങൾ തുടങ്ങിയവ സംഘടിപ്പിച്ചു. നല്ലപടം പദ്ധതിയുടെ ഭാഗമായി നിർദ്ധരരായ  26 കുടുംബങ്ങൾക്ക് ഓണക്കിറ്റ് നൽകി. പി.ടി. എ - യുടെ നേതൃത്വത്തിൽ ഓണസദ്യയും പായസവും നൽകി. 





ദീപിക നമ്മുടെഭാഷ പദ്ധതി

ദീപിക നമ്മുടെഭാഷ പദ്ധതി ഉദ്ഘാടനം ചെയ്തു. സ്‌കൂളിലേക്കാവശ്യമായ പത്രം സ്പോൺസർ ചെയ്‌ത കുടിയാന്മല വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ശ്രീ.  ജോർജ് കൊച്ചുകുടിയാത്ത് സ്‌കൂൾ മാനേജർ റവ. ഫാ. ലാസർ വരമ്പകത്തിനു പത്രം കൈമാറി ഉദ്ഘാടനം ചെയ്തു. 




എസ്. പി. സി. ക്യാമ്പ്





സ്വാതന്ത്ര്യ ദിനാഘോഷം - 2017

സ്വാതന്ത്ര്യ ദിനം വര്‍ണ്ണാഭമായ പരിപാടികളോടെ ആഘോഷിച്ചു. സ്കൂള്‍ ഗ്രൗണ്ടില്‍ നടന്ന ചടങ്ങില്‍ സ്കൂള്‍ മാനേജര്‍ റവ. ഫാ. ലാസര്‍ വരമ്പകത്ത്  ദേശിയ പതാക ഉയര്‍ത്തി. എരുവേശി ഗ്രാമപഞ്ചയാത്ത് പ്രസിഡണ്ട്‌ ശ്രീ. ജോസഫ് ഐസക്, പ്രധാനാധ്യാപിക ശ്രീമതി. മോളിയമ്മ വി. ജെ, പി. ടി. എ. പ്രസിഡന്റ്‌ ശ്രീ. ബേബി പടയാറ്റില്‍ എന്നിവര്‍ സ്വാതന്ത്ര്യദിന സന്ദേശം നല്‍കി.  എസ്. പി. സി. കുട്ടികളുടെ വാദ്യമേളവും, പരേഡും നടന്നു. പരേഡില്‍ പഞ്ചായത്ത്  പ്രസിഡണ്ട്‌  അഭിവാദ്യം സ്വീകരിച്ചു. തുടര്‍ന്ന് ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തെ ആസ്പദമാക്കി മെഗാ ക്വിസ് മത്സരവും നടന്നു.  മധുര വിതരണവും നടത്തി. 










Friday 22 September 2017

ലൈഫ് ഗൈഡന്‍സ് ക്ളാസ്

പത്താം ക്ളാസിലെ കുട്ടികള്‍ക്കുവേണ്ടി ലൈഫ് ഗൈഡന്‍സ്  ക്ളാസ് നടത്തി.  സ്കൂള്‍ മാനേജര്‍ ഫാ. ലാസര്‍ വരമ്പകത്ത്  ഉദ്ഘാടനം ചെയതു. ഫാ. ജോസഫ് മാളക്കാരന്‍, സി. അര്‍ച്ചന എന്നിവര്‍ ക്ളാസുകള്‍ എടുത്തു. 


Thursday 14 September 2017

ചിങ്ങം 1 - കര്‍ഷക ദിനം

കര്‍ഷക ദിനം ആചരിച്ചു. സ്കൂള്‍ അസംബ്ലിയില്‍ അധ്യാപകനും മികച്ച കര്‍ഷകനുമായ ടോമി വി. കെ.  സാറിനെ ആദരിച്ചു. കൃഷിയുടെ പ്രാധാന്യത്തെയും , ആവശ്യകതയെയും  സംബദ്ധിച്ച് പ്രധാനാധ്യാപിക മോളിയമ്മ ടീച്ചറും ടോമി സാറും സംസാരിച്ചു.  

Tuesday 25 July 2017

നല്ലപാഠം പദ്ധതിയുടെ ഭാഗമായി ഒരുക്കിയ ഔഷധ സസ്യ പ്രദർശനം

നല്ലപാഠം പദ്ധതിയുടെ ഭാഗമായി വിദ്യാർത്ഥികൾ ഔഷധ സസ്യങ്ങൾ പ്രദർശിപ്പിച്ചു. വിവിധ സ്ഥലങ്ങളിൽ നിന്നും ശേഖരിച്ച പലയിനം ഔഷധ സസ്യങ്ങൾ ചകിരിക്കുള്ളിൽ മണ്ണ് നിറച്ച് അതിനുള്ളിൽ നടുകയും അത് കയറുകൾ ഉപയോഗിച്ച് തൂക്കി പ്രദർശ്ശിപ്പിക്കുകയുമാണ് ചെയ്തത്. ഇതോടൊപ്പം ഓഷധതോട്ട നിർമ്മാണത്തിന് തുടക്കം കുറിക്കുകയും ചെയ്തു. കോർഡിനേറ്റർമാരായ  സി.സെലിൻ കെ. എ, മീനാകുമാരി പി, തോമസ് ഇ.ജെ, ഷിന്റോ ചാക്കോ എന്നിവർ നേതൃത്വം നൽകി. പ്രധാനാധ്യാപിക മോളി ടീച്ചർ ഔഷധ സസ്യങ്ങളുടെ പ്രാധാന്യത്തെപ്പറ്റി സംസാരിച്ചു.



Friday 9 June 2017

പരിസ്ഥിതി ദിനാഘോഷം

പരിസ്ഥിതി ദിനാചരണം SPC  കേഡറ്റുകളുടെ നേതൃത്വത്തിൽ നടത്തി
സ്കൂൾ മാനേജർ ഫാ. ലാസർ വരമ്പകത്ത് വൃക്ഷത്തൈ നട്ടു കൊണ്ട് ഉദ്ഘാടനം ചെയ്തു. ഹെഡ് മിസ്ട്രസ് മോളിയമ്മ വി.ജെ ,കേഡറ്റ് ജോമൽ ബെന്നി എന്നിവർ പരിസ്ഥിതി ദിന സന്ദേശം നൽകി
കേഡറ്റ് ക്രിസ്റ്റീന മാത്യു പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു
പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം വിളിച്ചോതുന്ന പോസ്റ്റർ പ്രദർശനം സ്കൂളിൽ നടത്തി
SPC യുടെ CPOമാരായ ബിൻസി തോമസ് ,ഷിൻസി മാത്യു എന്നിവർ ദിനാചരണ ത്തിന് നേതൃത്വം നൽകി













'എസ്. എസ്. എൽ. സി. സമ്പൂർണ്ണ വിജയം' - അനുമോദന യോഗം

പ്രവേശനോൽസവം 2017


Thursday 8 June 2017

എസ്. എസ്. എൽ. സി. പരീക്ഷയിൽ നൂറുമേനി വിജയം

                     എസ്. എസ്. എൽ. സി.  പരീക്ഷയിൽ  കുടിയാൻമല  മേരി  ക്വീൻസ് ഹൈസ്‌കൂളിന് നൂറ് ശതമാനം വിജയം. പരീക്ഷയെഴുതിയ 100 പേരും മികച്ച മാർക്കോടുകൂടിയാണ് വിജയം കൈവരിച്ചത്. 11 കുട്ടികൾ എല്ലാ വിഷയങ്ങളിലും  А+ കരസ്ഥമാക്കി.  






എസ്‌. പി. സി. സമ്മർ ക്യാമ്പ്